2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പൌരാവകാശരേഖ 2026

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, അവ ലഭ്യമാകുന്ന സമയപരിധി, അതിനായി ഒടുക്കേണ്ട ഫീസുകൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി ജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശരേഖ (Citizen Charter).

ഭരണസംവിധാനം കൂടുതൽ സുതാര്യവും, അഴിമതിരഹിതവും, ജനസൗഹൃദവുമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.