ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026-27
പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കിയുള്ള ഒരു വികസന രേഖയായാണ് ഇന്ന് ഈ ബഹുമാനപ്പെട്ട സഭയ്ക്ക് മുൻപാകെ സമർപ്പിക്കപ്പെടുന്നത്. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 214, 2008 ലെ കേരള പഞ്ചായത്ത് രാജ് ബജറ്റ് നിർമ്മാണ ചട്ടങ്ങളും ഉപചട്ടങ്ങളും പ്രകാരം തയ്യാറാക്കിയിട്ടുള്ള ഈ ഭരണസമിതിയുടെ കാലയളവിലെ ആദ്യത്തെ ബജറ്റ് ഞാൻ ഇവിടെ അവതരിപ്പിക്കുകയാണ്.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നതാണ് നമ്മുടെ ഭരണസമിതിയുടെ പ്രഖ്യാപിത ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്നതിനായി 2026-27 വർഷത്തെ ബജറ്റിലും, പദ്ധതിയിലും നാം പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത്.
ലഭ്യമായ ഫണ്ടുകൾ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച് പൂതക്കുളത്തിന്റെ മുഖച്ഛായ മാറ്റാനാണ് നാം ശ്രമിക്കുന്നത്. ഈ ബജറ്റിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾ വെറും കടലാസിലൊതുങ്ങാനുള്ളതല്ല, മറിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ളതാണ്.