ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയില്‍ ചാത്തന്നൂര്‍ മണ്ഡലത്തിന്റെ തെക്കുപടഞ്ഞാറേയറ്റത്ത് ഇടവാ-നടയറ കായലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് പൂതക്കുളം. ഒരു കാലത്ത് ഘോരവനമായിരുന്ന ഇവിടെ ശ്രീഭൂതനാഥന്റെ രൂപം പ്രത്യക്ഷപ്പെടുകയും ഭക്തജനങ്ങള്‍ക്ക്ദര്‍ശനത്തിനായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഈഐതിഹ്യത്തില്‍ നിന്നുമാണ് ഭൂതത്തുളം എന്ന പേരുണ്ടായത് എന്നു വായ്മൊഴികള്‍സൂചിപ്പിക്കുന്നു. പില്‍ക്കാലത്ത് ഇത് ലോപിച്ച് പൂതക്കുളം ആയി. പൂതംഎന്നാല്‍ പരിശുദ്ധം എന്നാണര്‍ത്ഥം. അതിനാല്‍ പരിശുദ്ധമായ പ്രദേശം എന്നഅര്‍ത്ഥത്തിലും പൂതക്കുളം എന്നു വിളിക്കപ്പെടുന്നു. പൊതുവില്‍ ശാന്തിയുംസമാധാനവും കളിയാടുന്ന ഒരു പ്രദേശമാണ് പൂതക്കുളം. കുന്നുകളോ താഴ്വരകളോഇല്ലാത്ത, സമുദ്രനിരപ്പില്‍ നിന്നും അധികം ഉയരമില്ലാത്ത ഒരു ഗ്രാമപ്രദേശം.ഒരു വശത്ത് കുഞ്ഞോളങ്ങള്‍ കളിയാടുന്ന കായല്‍ത്തീരങ്ങളുള്ള ഈ പ്രദേശംവയലേലകളാലും അനുഗ്രഹീതമാണ്. 1952 വരെ പൂതക്കുളം പരവൂര്‍...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 22, 2026
വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം
പൂതക്കുളം ഗ്രാമപഞ്ചായത്തിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൃദ്ധർക്ക് കട്ടിൽ എന്ന പദ്ധതി പ്രകാരം 79 പേർക്ക് കട്ടിൽ വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെ. പ്രദീപ് നിർവഹിച്ചു. ഞാറോഡ് വാർഡ് മെമ്പർ ശ്രീമതി. ഗീത, പഞ്ചായത്ത്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഹോമിയോ ഡിസ്പെന്‍സറി യോഗ ഹാള്‍ ഉദ്ഘാടനം
May 22, 2026